Friday, May 14, 2010

ദി ഹെവിനെസ്സ് ഓഫ്‌ ദി ക്രോസ്സ്

കുരിശിന്‍െറ ഭാരം എത്രത്തോളം?
(From Malayala Manorama)
പറവകള്‍ക്കു ചിറകു ലഭിച്ചതിനെക്കുറിച്ച് ഒരു കഥയുണ്ട്.ആദ്യ കാലത്തു പക്ഷികള്‍ക്കു സുന്ദരമായ രൂപവും മധുരമായ സ്വരവും മാത്രമേ ഉണ്ടായിരുന്നുള്ളു. പറക്കാന്‍ കഴിയുമായിരുന്നില്ലത്രെ. അങ്ങനെയിരിക്കെ ഒരു ദിവസം ദൈവം പക്ഷികള്‍ക്കുള്ള ചിറകുകള്‍ ഉണ്ടാക്കി അവയുടെ മുന്‍പില്‍ വച്ചിട്ട് അവയോട് ആവശ്യപ്പെട്ടു:'വരിക. വന്ന് ഈ ഭാരങ്ങള്‍ എടുക്കുകയും അവ ചുമലില്‍ വഹിച്ചുകൊണ്ടു ജീവിക്കുകയും ചെയ്യുക.

ചിറകുകള്‍ എന്താണെന്ന് പക്ഷികള്‍ക്കു മനസ്സിലായില്ല. എങ്കിലും അതൊരു ഭാരമാണെന്നു ദൈവം തന്നെ പറഞ്ഞ സ്ഥിതിക്ക് പക്ഷികള്‍ക്കു സ്വാഭാവികമായി അത് ഏറ്റെടുക്കാന്‍ പ്രയാസം തോന്നി. അതുകൊണ്ട ് ആദ്യം ഒന്നു മടിച്ചു.എങ്കിലും ദൈവ കല്പനയായതിനാല്‍ അനുസരിക്കാന്‍ തന്നെ തയാറായി.

പക്ഷികള്‍ നിരനിരയായി വന്ന് ചിറകുകള്‍ ചുണ്ടുകൊണ്ടു കൊത്തിയെടുത്ത് അവയുടെ തോളോടു ചേര്‍ത്തു വച്ചു. തോളിലെ ഭാരം ആദ്യം ദുസ്സഹമായി തോന്നി. എന്നാല്‍ പക്ഷികള്‍ അവ വഹിക്കാന്‍ തന്നെ മനസ്സു വച്ച് ചിറകുകളെ ഹൃദയത്തോടു ചേര്‍ത്ത് ഒതുക്കിപ്പിടിച്ചു. അത്ഭുതം! ചിറകുകള്‍ മടങ്ങി ശരീരത്തിന്‍െറ ഭാ•മായി തീര്‍ന്നു. ക്രമേണ ഭാരവും കുറഞ്ഞു. പിന്നേയും ചില ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈ ചിറകുകളുടെ ഉപയോ•ം കിളികള്‍ കണ്ടെത്തി. അവ പറക്കുവാന്‍ തുടങ്ങി. ഭാരമെന്നു കരുതിയതു ഭാ•്യമായി മാറി. ദൈവത്തിന്‍െറ ദിവ്യ കരുതലും അവയ്ക്കു മനസ്സിലായി.

ജീവിതത്തില്‍ അവിചാരിതമായസാഹചര്യങ്ങള്‍, പ്രതിബന്ധങ്ങള്‍, പ്രതിസന്ധികള്‍ എന്നിവ വരുമ്പോള്‍ 'എന്തൊരു നിര്‍ഭ്യാം! എന്നാവും പലരും നിരാശപ്പെടുക. എന്നാല്‍ അവ പ്രയോജനമായിരുന്നു എന്നു പിന്നീടേ ചിലപ്പോള്‍ മനസ്സിലാകൂ. വലിയ ദൂഃഖത്തിലൂടെ കടന്നു പോയശേഷം ആശ്വാസവും പ്രശ്ന പരിഹാരവും നേടിയ കൊരിന്തിലെ വിശ്വാസികളോട് ഈ വിധത്തില്‍ അവര്‍ക്കു ലഭ്യമായ 'മറഞ്ഞിരുന്ന അനു•ഹത്തെക്കുറിച്ചു സെന്‍റ് പോള്‍ ഓര്‍മ്മിപ്പിക്കുന്നതിങ്ങനെയാണ്:' നിങ്ങള്‍ വലിയ കഷ്ടത്തിലായിരുന്നു.എന്നാല്‍ അതില്‍ നിന്നു മോചനം നേടിയിരിക്കുന്നു.ഇപ്പോള്‍ നിങ്ങള്‍ക്കു സമാനമായ കഷ്ടങ്ങളിലൂടെ കടന്നു പോകുന്നവരെ സ്വന്ത അനുഭവത്തിന്‍െറ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ആശ്വസിപ്പിക്കാന്‍ കഴിയുമല്ലോ!നോക്കുക: ദുഃഖത്തിലൂടെ കടന്നു പോയത് പിന്നീട് മറ്റുള്ളവരെ സഹായിക്കുന്ന ഒരു മഹത്തായ ശുശ്രൂഷയിലേക്ക് അവരെ നയിച്ചു.

'കുരിശില്ലെങ്കില്‍ കിരീടമില്ല എന്നു പറയാറുണ്ട ്.ശരിയാണ്. എന്നാല്‍ പലപ്പോഴും കുരിശുകള്‍ നമുക്കിഷ്ടമല്ല. കുരിശുകള്‍ ഒഴിവാക്കാന്‍ എളുപ്പ വഴി തേടുന്നവരുണ്ട് എന്നാല്‍ നമുക്കോരോരുത്തര്‍ക്കും വഹിക്കാന്‍ കഴിയുന്നവ മാത്രമേ ദൈവം നമുക്കനുവദിക്കൂ എന്നു സെന്‍റ് പോള്‍ കൊരിന്തിലുള്ള വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നുണ്ട്:'നിങ്ങള്‍ക്കു സഹിക്കാന്‍ കഴിയുന്നതില്‍ കൂടുതല്‍ പരീക്ഷ അവിടുന്ന് അനുവദിക്കുകയില്ല

തന്‍െറ കുരിശിനെക്കുറിച്ച് എപ്പോഴും പരാതിപ്പെട്ടിരുന്ന വനിതയെക്കുറിച്ച് ഒരു കഥ കേട്ടിട്ടുണ്ട്. മറ്റു പലര്‍ക്കും ഭാരം കുറഞ്ഞ കുരിശു ലഭിച്ചപ്പോള്‍ തന്‍െറ കുരിശിനു വലിയ ഭാരമാണെന്നായിരുന്നു അവളുടെ പരാതി. ഒരു രാത്രി അവള്‍ ഒരു സ്വപ്നം കണ്ടു. സ്വപ്നത്തില്‍ മാലാഖ അവളെ ഒട്ടേറെ കുരിശുകള്‍ കൂട്ടി വച്ചിരിക്കുന്ന സ്ഥലത്തേക്കു കൊണ്ടു പോയി ഇങ്ങനെ പറഞ്ഞു:'നോക്കുക. നിന്‍െറ നിരന്തരമായ ആവശ്യം പരി•ണിച്ചാണ് ദൈവം എന്നെ അയച്ചിരിക്കുന്നത്. നിന്‍െറ കുരിശ് നിനക്ക് ഇഷ്ടമല്ലല്ലോ. അതുകൊണ്ട് അത് ഇവിടെ വച്ചിട്ട് ഈ കൂട്ടത്തില്‍ നിന്നു നിനക്ക് ഇഷ്ടമുള്ള കുരിശു തിരഞ്ഞെടുക്കാം

അവള്‍ക്കു സന്തോഷമായി.അവള്‍ സ്വന്തം കുരിശ് ആ കൂട്ടത്തില്‍ വച്ചശേഷം കുരിശുകളുടെ നിര സൂക്ഷിച്ചു നോക്കി. സ്വര്‍ണ നിറമുള്ള ഒരു കൊച്ചു കുരിശ് അവള്‍ക്കിഷ്ടമായി.പക്ഷേ എടുത്തപ്പോഴല്ലേ അറിയുന്നത്. സ്വര്‍ണം കനമുള്ള ലോഹം ആയതുകൊണ്ട് ആ സ്വര്‍ണക്കുരിശിനും ഭാരം കൂടുതലായിരുന്നു.അവള്‍ അതവിടെ തന്നെ വച്ച ശേഷം മറ്റൊന്നെടുത്തു. റോസാ പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ചതായിരുന്നു ആ കുരിശ്. എന്നാല്‍ റോസാ പുഷ്പങ്ങള്‍ക്കിടയിലെ മുള്ളുകള്‍ അവളുടെ തോളില്‍ കൊണ്ടു കയറിയപ്പോള്‍ അതും കൈയൊഴിയുകയല്ലാതെ മാര്‍ഗ്ഗമി ല്ലെന്നായി. തുടര്‍ന്നവള്‍ കുരിശുകള്‍ ഒരോന്നായി മാറി മാറി പരീക്ഷിച്ചു. ഒരോന്നിനും ഒാരോ കുറവുകള്‍. ഒടുവില്‍ ഒരെണ്ണം അവള്‍ക്കു തൃപ്തികരമായി തോന്നി. അതെടുത്തു നടന്നപ്പോള്‍ ഭാരക്കൂടുതതലില്ല ,അത് എല്ലാംകൊണ്ടും തനിക്കു പാകം. സന്തോഷത്തോടെ അതില്‍ അവള്‍ വീണ്ടും നോക്കി.അപ്പോഴാണ് അവള്‍ ഞെട്ടലോടെ ആ സത്യം മനസ്സിലാക്കിയത്- താന്‍ മാറ്റിവച്ച തന്‍െറ പഴയ കുരിശു തന്നെയായിരുന്നു അത്!

ഉവ്വ്, നമുക്കെന്താണു വേണ്ടതെന്നും എത്ര ഭാരം സഹിക്കാന്‍ കഴിയുമെന്നും നമ്മുടെ സ്വര്‍ീയ പിതാവിനറിയാം.കാരണം, ഒരു എബ്രായ കവി പാടിയതു പോലെ ' അവന്‍ നമ്മുടെ പ്രകൃതി അറിയുന്നു.

No comments:

Post a Comment